ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്

Posted on: January 12, 2023

 

ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. 2022-23ല്‍ പ്രതീക്ഷിക്കുന്നത് 6.9 ശതമാനമാണ്. എന്നാല്‍ അതിവേഗം വളരുന്ന 7 സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ച. 2024-25ല്‍ ഇത് 6.1 ശതമാനമാകും.

ആഗോള സാമ്പത്തികരംഗത്തെ മാന്ദ്യം കയറ്റുമതി, നിക്ഷേപ മേഖലകളെയും ബാധിക്കാനിടയുണ്ടെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. നാണ്യപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയതിലും മുകളിലെത്തി. ഇതു മൂലം പലിശ നിരക്ക് കൂട്ടേണ്ടി വന്നു. വ്യാപാരകമ്മി കുത്തനെ ഉയര്‍ന്നു.നവംബറില്‍ ഇത് 2400 കോടി ഡോളറിലെത്തി.

രൂപയുടെഇടിവ് പിടിച്ചു നിര്‍ത്തുന്നതിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 16 ശതമാനവും ഉപയോഗിക്കേണ്ടി വന്നു.

 

TAGS: The World Bank |