എൽ ഐ സി ഓഹരികൾ 865 രൂപയിൽ ലിസ്റ്റ് ചെയ്തു ; ഇപ്പോൾ വില 900 രൂപ

Posted on: May 17, 2022

മുംബൈ : എൽ ഐ സി ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. 865 രൂപയിലാണ് ലിസ്റ്റിംഗ് ചെയ്തത്. പിന്നീട് 910 വരെ ഉയർന്നെങ്കിലും ഇപ്പോൾ 900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഹരി ഒന്നിന് 949 രൂപയിലാണ് ഇഷ്യു ചെയ്തത്.

ഇൻഷുറൻസ് മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വളർച്ച സാധ്യതയുള്ളതാണ്. ഈ രംഗത്ത് മികച്ച വിപണിവിഹിതമുള്ള എൽ ഐ സി ഓഹരികളിൽ മീഡിയം-ലോംഗ് ടേം കാലയളവിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം.

TAGS: LIC | LICIPO |