ഷവോമി ഇന്ത്യയിൽ വൻ മുതൽ മുടക്കിന് ഒരുങ്ങുന്നു

Posted on: January 16, 2015

Xiaomi-smartphone-logo-Big

ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ഷവോമി ഇന്ത്യയിൽ വൻ മുതൽമുടക്കിന് ഒരുങ്ങുന്നു. വികസനത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ മുതൽ മുടക്കുമെന്ന് വൈസ് പ്രസിഡന്റ് ഹ്യുഗോ ബാര പറഞ്ഞു. ചൈനയ്ക്ക് പുറത്തേക്ക് വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപങ്ങൾ പരിഗണിക്കുന്നത്. ചൈന കഴിഞ്ഞാൽ വലിയ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷവോമി 100 സർവീസ് സെന്ററുകളും ബംഗലുരുവിൽ ഗവേഷണ വികസന വിഭാഗവും സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി മൊബൈൽ സോഫ്റ്റ്‌വേർ അവതരിപ്പിക്കും.

മൂന്ന് വർഷം മുമ്പ് ആദ്യ സ്മാർട്ട്‌ഫോൺ വില്പന നടത്തിയ ഷവോമി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ്. 45 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. ഡിസംബറിൽ 1.1 ബില്യൺ ഡോളർ മൂലധനസമാഹരണം നടത്തുമെന്ന് ഷവോമി പ്രഖ്യാപിച്ചിരുന്നു.