ഷവോമി ഇന്ത്യയിൽ 3500 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: March 18, 2019

കോൽക്കത്ത : ഷവോമി ഇന്ത്യൻ വിപണിയിൽ 3500 കോടി രൂപയുടെ വികസനത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഷവോമി ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. എം ഐ റീട്ടെയ്ൽ സ്‌റ്റോറുകൾ, വാട്ടർ പ്യൂരിഫയർ, വാഷിംഗ് മെഷീൻ, ലാപ്‌ടോപ്പ്‌സ റെഫ്രിജറേറ്റർ തുടങ്ങിയ വൈറ്റ് ഗുഡ്‌സ് വിപണി എന്നിവയ്ക്കു വേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുന്നത്.

2017-18 ൽ ഷവോമി ഇന്ത്യയുടെ വിറ്റുവരവ് 23,060 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 175 ശതമാനം വളർച്ച കൈവരിച്ചിരുന്നു. സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസംഗ്, വിവോ, ഒപ്പോ എന്നിവയെ മറികടക്കുകയാണ് ഷവോമിയുടെ ലക്ഷ്യം.