ഷവോമി സ്മാർട്ട്‌ഫോണുകൾ മിന വിപണിയിലേക്ക്

Posted on: December 23, 2015

Xiaomi-smartphone-logo-Big

ദുബായ് : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി 2016 ജനുവരി മുതൽ മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിപണിയിൽ എത്തും. ആദ്യഘട്ടത്തിൽ സൗദി അറേബ്യ, യുഎഇ വിപണികളിൽ ഷവോമി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കും.

ലോകത്തിൽ ഏറ്റവും വില്പനയുള്ള അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായ ഷവോമി അഞ്ച് വർഷം മുമ്പാണ് പുറത്തിറക്കിയത്. ടാസ്‌ക് ഫിസ്‌കോ ആണ് മിനയിലെ ഷവോമി ഡിസ്ട്രിബ്യൂട്ടർ.