ഷവോമി റീട്ടെയ്ൽ സ്‌റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു

Posted on: March 13, 2016

Xiaomi-mi3-big

ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ റീട്ടെയ്ൽ സ്‌റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു. ഇതും സംബന്ധിച്ച് ഇൻഡസ്ട്രിയിൽ പോളിസി ആൻഡ് പ്രമോഷൻ വകുപ്പിന് (ഡിഐപിപി) അപേക്ഷ നൽകിക്കഴിഞ്ഞു.

ഇപ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ഷവോമി ഫോണുകളുടെ വില്പന. ഈ വർഷം ആപ്പിളും സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ സ്റ്റോറുകൾ ആരംഭിക്കാൻ ഡിഐപിപിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ മേഖലയിൽ ഇപ്പോൾ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്.