ഷവോമി ഇന്ത്യയിൽ നിർമ്മിച്ച റെഡ്മി2 പ്രൈം പുറത്തിറക്കി

Posted on: August 10, 2015

Xaomi-Redmi2-Prime-Launch-B

വിശാഖപട്ടണം : ഇന്ത്യയിൽ നിർമ്മിച്ച റെഡ്മീ2 പ്രൈം ഷവോമി പുറത്തിറക്കി. മെയ്ഡ് ഇൻ ആന്ധ്രപ്രദേശ് പദ്ധതിയുടെ ഭാഗമായി വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഷവോമി വൈസ്പ്രസിഡന്റ് ഹുഗോ ബാരയും ചേർന്നാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഷവോമി ഫോൺ പുറത്തിറക്കിയത്.

ഫോക്‌സ്‌കോണിന്റെ ശ്രീ സിറ്റിയിലെ പ്ലാന്റിലാണ് റെഡ്മീ2 പ്രൈം നിർമ്മിച്ചത്. 6,999 രൂപയാണ് വില.എംഐഡോട്ട്‌കോമിന് പുറമെ ഫ്‌ലിപ്കാർട്ട്, ആമസോൺ, സ്‌നാപ്ഡീൽ എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകളിലും റെഡ്മീ2 പ്രൈം ലഭ്യമാണ്.