കല്യാൺ ജുവല്ലേഴ്‌സ് ലിസ്റ്റ് ചെയ്തു ; ഓഹരിവില 73.95

Posted on: March 26, 2021

മുംബൈ : കല്യാൺ ജുവല്ലേഴ്‌സ് ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. എൻഎസ്ഇയിൽ ഇഷ്യു വിലയേക്കാൾ 15.60 ശതമാനം കുറഞ്ഞ് 73.95 രൂപ നിരക്കിലായിരുന്നു ലിസ്റ്റിംഗ്. 87 രൂപയായിരുന്നു ഇഷ്യു വില. ബിഎസ്ഇയിൽ 73.90 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഒരു വേള 81 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് 72.90 വരെ താഴ്ന്നു.

ഇനീഷ്യൽ പബ്ലിക് ഓഫർ 2.61 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷൻ നേടിയിരുന്നു. 800 കോടിയുടെ പുതിയ ഓഹരികൾ ഉൾപ്പടെ 1,175 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കല്യാൺ ജുവല്ലേഴ്‌സിന് 2020 ഡിസംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 107 ഉം മിഡിൽ ഈസ്റ്റിൽ 30 ഉൾപ്പടെ 137 ഷോറൂമുകളുണ്ട്.