എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയും വില്പനയ്ക്ക്

Posted on: February 20, 2021

മുംബൈ: എയര്‍ ഇന്ത്യക്കുപിന്നാലെ അതിന്റെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസും (എ.ഐ.എ.പി.എസ്.) വില്പനയ്ക്ക്. രണ്ടു മാസത്തിനകം കമ്പനിക്കായി താത്പര്യപത്രം ക്ഷണിക്കുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള വ്യക്തമാക്കി.

നിലവില്‍ എയര്‍ ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റി ഒരു എസ്.പി.വി.ക്കു കീഴിലാക്കിയിരിക്കുകയാണ് കമ്പനി. 2014-15- ല്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷംത്തന്നെ ലാഭത്തിലെത്തിയ കമ്പനിയാണിത്.

വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്കു മാത്രമല്ല, വിദേശ വിമാനക്കമ്പനികള്‍ക്കുള്‍പ്പെടെ എ.ഐ.എ.പി.എസ്. സേവനം നല്‍കുന്നുണ്ട്.

2019 സാമ്പത്തികവര്‍ഷം 63.81 കോടിരൂപ ലാഭമുണ്ടാക്കിയിരുന്നു. നിലവില്‍ 81 വിമാനത്താവളങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന 48 ശതമാനം വിദേശ വിമാനങ്ങള്‍ക്കും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനം നല്‍കുന്നുണ്ട്.

TAGS: Air India |