സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്പ്പകള്‍ അഞ്ചു ലക്ഷം കോടി പിന്നിട്ടു

Posted on: February 11, 2021

മുംബൈ : പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യുടെ ഭവന വായ്പകള്‍ അഞ്ചു ലക്ഷം കോടി രൂപ പിന്നിട്ടു. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് ബാങ്കിന്റ റിയല്‍ എസ്റ്റേറ്റ് – ഭവന വായ്യാ
വിഭാഗം അഞ്ചു മടങ്ങു വളര്‍ച്ചയാണ് നേടിയത്. 2011 ല്‍ 89,000 കോടി രൂപയുടെ കൈകാര്യ ആസ്തിയുമായി തുടങ്ങിയ വിഭാഗമാണ് ഇപ്പോള്‍ അഞ്ചു ലക്ഷം കോടിയിലെത്തി നില്‍ക്കുന്നത്.

ബാങ്കില്‍ ഉപഭോക്താക്കള്‍ക്കുള്ള അകമഴിഞ്ഞ വിശ്വാസമാണ് ഈ വളര്‍ച്ചയ്ക്കു പിന്നിലെന്ന് ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ഈ രംഗത്ത് 34 ശതമാനം വിപണി വിഹിതമുള്ള ബാങ്ക് 2024 – ഓടെ വ്യവസായം ഏഴു ലക്ഷം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.