മാരുതിക്ക് 2014 ൽ റെക്കോർഡ് വില്പന

Posted on: December 25, 2014

Maruti-Suzuki-Productline-m

മാരുതി സുസുക്കി 2014 ൽ 11.48 ലക്ഷം കാറുകൾ വില്പന നടത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2010 ലെ 10.60 ലക്ഷം യൂണിറ്റുകളുടെ റെക്കോർഡാണ് ഈ വർഷം ഭേദിച്ചത്. സെലേറിയോ, ഓൾട്ടോ കെ 10, സിയാസ് സെഡാൻ തുടങ്ങിയ പുതിയ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു.

നടപ്പുവർഷം ഇരട്ടയക്ക വളർച്ചയാണ് കൈവരിച്ചതെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. നടപ്പുവർഷം ഏപ്രിൽ-നവംബർ കാലത്ത് 13.1 ശതമാനമാണ് വളർച്ച. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള കാറുകളിൽ അഞ്ചും മാരുതിയുടേതാണെന്നും ഭാർഗവ ചൂണ്ടിക്കാട്ടി.

ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിച്ച സിയാസ് 16,000 യൂണിറ്റുകൾ വിറ്റഴിച്ചു. ഇനി 27,000 സിയാസ് കാറുകളുടെ ബുക്കിംഗ് ഉണ്ട്. ഇവയുടെ ഡെലിവറിക്ക് രണ്ടു മാസത്തെ കാത്തിരിപ്പ് വേണ്ടിവരും.

ഡിസംബർ 31 ന് ശേഷം എക്‌സൈസ് ഡ്യൂട്ടി ഇളവ് തുടർന്നാൽ കാറുകൾക്ക് വില കൂട്ടേണ്ടിവരില്ല. അല്ലാത്തപക്ഷം നാലു ശതമാനം വർധന വേണ്ടിവരുമെന്ന് ഭാർഗവ പറഞ്ഞു.

TAGS: Maruti Suzuki |