ആമസോണും വെരിസോണും വോഡഫോൺ ഐഡിയയിൽ നിക്ഷേപത്തിന്

Posted on: September 4, 2020

മുംബൈ : ആമസോണും വെരിസോണും വോഡഫോൺ ഐഡിയയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇരു കമ്പനികളും ചേർന്ന് 400 കോടി ഡോളർ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് സൂചന. യാഹുവിന്റെ മാതൃ കമ്പനിയാണ് വെരിസോൺ കമ്യൂണിക്കേഷൻസ്.

50,000 കോടിയുടെ എജിആർ കുടിശികയുള്ള വോഡഫോൺ ഐഡിയയ്ക്ക് പുതിയ നിക്ഷേപം ആശ്വാസം പകരും. എജിആർ കുടിശികയുടെ 10 ശതമാനം 2021 മാർച്ച് 31 ന് മുമ്പ് അടയ്‌ക്കേണ്ടതുണ്ട്. കുടിശിക 10 വർഷത്തിനുള്ളിൽ അടച്ചാൽ മതിയെന്ന് അടുത്തയിടെ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. മൂലധന സമാഹരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ വോഡഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് ഇന്ന് യോഗം ചേരുന്നുണ്ട്.