ആമസോണിലൂടെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് 200 കോടി രൂപയുടെ കയറ്റുമതി വരുമാനം

Posted on: July 21, 2020

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വിപണിയായ ആമസോണിന്റെ ആഗോള വിത്പ്പന പരിപാടിയിലൂടെ ഇന്ത്യയിലെ സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളും ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം നേടി. അതായത്, ഏതാണ്ട് 15,000 കോടി രൂപ, 2025 – ഓടെ ഇത് 1,000 കോടി ഡോളറിലെത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.

2015 – ലാണ് ആഗോള വിത്പ്പന പരിപാടിക്ക് ആമസോണ്‍ തുടക്കം കുറിച്ചത്. ആമസോണിന്റെ 15 ആഗോള വെബ്‌സൈറ്റുകള്‍ക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊണ്ടായിരുന്നു ഇത്.

തുടക്കത്തില്‍ നൂറോളം വ്യാപാരികള്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുണ്ടായിരുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഏതാണ്ട് 60,000 കയറ്റുമതിക്കാര്‍ ആമസോണ്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്.

TAGS: Amazon |