ഫ്‌ളിപ്കാർട്ടിലേക്ക് 9000 കോടിയുടെ നിക്ഷേപവുമായി വാൾമാർട്ട്

Posted on: July 15, 2020

ബംഗലുരു : ഫ്‌ളിപ്കാർട്ടിലേക്ക് 9000 കോടിയുടെ നിക്ഷേപം നടത്താൻ വാൾമാർട്ട് ഒരുങ്ങുന്നു. ഫ്‌ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 2018 മെയ് മാസത്തിൽ ഒരു ലക്ഷം കോടിയിൽപ്പരം രൂപ മുടക്കി വാൾമാർട്ട് സ്വന്തമാക്കിയിരുന്നു. ആമസോൺ ഇന്ത്യയിൽ 7500 കോടി മുതൽമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതാണ് കൂടുതൽ നിക്ഷേപം നടത്താൻ വാൾമാർട്ടിനെ പ്രേരിപ്പിച്ചത്. റിലയൻസിന്റെ ജിയോമാർട്ടും വൻവികസനമാണ് ലക്ഷ്യമിടുന്നത്.

കോവിഡ്19 ന്റെ സാഹചര്യത്തിൽ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിലുണ്ടായ ഡിമാൻഡ് കണക്കിലെടുത്താണ് വാൾമാർട്ടിന്റെ നീക്കം. ഡിജിറ്റൽ പേമെന്റ് കമ്പനിയായ ഫോൺപേ, ഫാഷൻ സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്‌സ് സംരംഭമായ ഇ-കാർട്ട് എന്നിവയും ഫ്‌ളിപ്കാർട്ടിന്റെ ഭാഗമാണ്. നിലവിൽ 1.87 ലക്ഷം കോടി രൂപയാണ് ഫ്‌ളിപ്കാർട്ടിന്റെ വിപണിമൂല്യം.

TAGS: Flipkart | Walmart |