ആമസോണ്‍ എയര്‍ടെല്ലിന്റെ ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നു

Posted on: June 5, 2020

മുംബൈ : എയര്‍ടെല്ലില്‍ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് ആമസോണ്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. 200 കോടി ഡോളര്‍ (ഏകദേശം 15,000 കോടി രൂപ) നിക്ഷേപിക്കുന്നതിന് ആമസോണ്‍ പദ്ധതിയിടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇടപാട് വിജയകരമായാല്‍ നിലവിലെ വിപണിവില പ്രകാരം ആമസോണിന് എയര്‍ടെല്ലില്‍ അഞ്ചുശതമാനം ഓഹരികള്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നല്‍. 30 കോടി വരിക്കാരുള്ള എയര്‍ടെല്‍ നിലവില്‍ ഇന്ത്യയിലെ വിപണി പങ്കാളിത്തത്തില്‍ മൂന്നാം സ്ഥാനത്താണ്.

ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും തീരുമാനമൊന്നുമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇത്തരം അഭ്യൂഹങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ആമസോണ്‍ വ്യക്തമാക്കി. ഡിജിറ്റല്‍ രംഗത്ത് പങ്കാളികളെ കണ്ടെത്തുന്നതിന് എല്ലാ അവസരങ്ങളും തേടുന്നുണ്ടെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. 

TAGS: Amazon |