അഡോബി സൈറ്റ് ഹാക്ക്‌ചെയ്ത് 29 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി

Posted on: October 5, 2013

ADOBE SYSTEMS

ഫോട്ടോഷോപ്പ്, അക്രോബാറ്റ് സോഫ്റ്റ് വേറുകളുടെ നിർമാതാക്കളായ അഡോബി സിസ്റ്റംസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 29 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി. കസ്റ്റമർ ഐഡികളും എൻക്രിപ്റ്റ് ചെയ്ത ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങളുമാണ് ഹാക്കർ മാർ ചോർത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിരവധി അഡോബ് ഉത്പന്നങ്ങളുടെ സോഴ്‌സ് കോഡുകളും നഷ്ടമായി.

അടിയന്തരമായി പാസ് വേർഡുകൾ റീസെറ്റ് ചെയ്യാൻ ഇടപാടുകാർക്കു നിർദേശം നൽകിയതായി അഡോബി അറിയിച്ചു. അഡോബി പേമെന്റുകൾ പ്രോസസ് ചെയ്യുന്നതു സംബന്ധിച്ച് ജാഗ്രതപാലിക്കാൻ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: Adobe |