അഡോബിന്റെ കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രം കൊച്ചിയില്‍

Posted on: March 1, 2019

കൊച്ചി : അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈനും (എ എം ഡി) അഡോബും സഹകരിച്ച് കൊച്ചിയില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. അഡോബും എ എം ഡിയുമായുള്ള ധാരണപ്രകാരം അഡോബ് ക്രിയേറ്റിവ് ടെക്നോളജി അക്കാദമി (എ സി ടി എ) എന്ന പേരിലായിരിക്കും കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. അക്കാദമിയുടെ ഉദ്ഘാടനം മാര്‍ച്ച് നാല് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തൊഴില്‍, എക്‌സൈസ്, നൈപുണ്യ വകുപ്പ് മന്ത്രി ടി. രാമകൃഷ്ണന്‍ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നിര്‍വഹിക്കും.

എ സി ടി എയുടെ പ്രഖ്യാപനം അഡോബ് സിസ്റ്റം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ- ദക്ഷിണേഷ്യ ഡിജിറ്റല്‍ മീഡിയ വിദ്യാഭാസ വിഭാഗം മേധാവി സുപ്രീത് നാഗരാജു നിര്‍വഹിക്കും. അഡോബ് സിസ്റ്റംസ് സ്ട്രാറ്റജിക് അലയന്‍സസ് മേധാവി ഗരിമ ബബ്ബര്‍ ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്ക് കമ്പനി പരിശീലനം നല്‍കി ജോലി നല്‍കി കഴിഞ്ഞു. അഡോബിയുമായുള്ള സഹകരണത്തിലൂടെ എ എം ടിയിലെ വിദ്യാര്‍ഥികള്‍ക്ക് അഡോബിന്റെ സോഫ്റ്റ് വെയറുകളില്‍ ടൂളുകളിലൂടെ മികച്ച പരിശീലനവും വൈദഗ്ധ്യവും ലഭിക്കുമെന്ന് എ എം ഡി സി ഇ ഒ ഫിലിപ്പ് തോമസ് പറഞ്ഞു.