എയർ ഇന്ത്യ ഓഹരികൾ പൂർണമായും വിൽക്കുമെന്ന് സർക്കാർ

Posted on: January 27, 2020

ന്യൂഡൽഹി : എയർ ഇന്ത്യയുടെ ഓഹരികൾ പൂർണമായും വിൽക്കുമെന്ന് കേന്ദ്ര സർക്കാർ. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 17 ആണ്. കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാനായിരുന്നു എയർ ഇന്ത്യ വാങ്ങാൻ ഏഴ് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയരുന്നു.

ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ, ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ് തുടങ്ങിയവർ നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ജീവനക്കാരുടെ യൂണിയനുകളുമായി ഫെബ്രുവരി എട്ടിന് വ്യോമയാനമന്ത്രാലയം ചർച്ചനടത്തും.

TAGS: Air India |