ആമസോൺ ഇന്ത്യയിൽ 7000 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: January 16, 2020

മുംബൈ : ആമസോൺ ഇന്ത്യയിൽ 7000 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പുതിയ നിക്ഷേപം. രാജ്യത്തെ ഒരു കോടി ചെറുകിട – ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ നിർമ്മിക്കുന്ന 70,000 കോടി രൂപയുടെ ഉത്പന്നങ്ങളുടെ കയറ്റുമതിയും 2025 ൽ ആമസോൺ ലക്ഷ്യമിടുന്നതായി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞു. ആമസോൺ ശൃംഖലയിൽ അഞ്ചരലക്ഷം വ്യാപാരികളും 60,000 ഉത്പാദകരുമാണുള്ളത്. ആഗോള വിപണിയിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൽ കയറ്റുമതി ചെയ്യുന്നുമുണ്ട്. ജൂൺ മാസത്തോടെ ആമസോൺ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ പായ്ക്കിംഗ് പ്ലാസ്റ്റിക് മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Amazon | Jeff Bezos |