ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഐ എം എഫ്

Posted on: December 24, 2019

ന്യൂഡൽഹി : ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഐ എം എഫ്. അടിയന്തര നടപടി വേണമെന്ന് ഐ എം എഫിന്റെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജി എസ് ടിക്ക് വലിയ മാറ്റം കൊണ്ടുവരാനായില്ല. നികുതി വരുമാനം കുത്തനേ കുറഞ്ഞു. ഉപഭോഗവും നിക്ഷേപവും കുറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കിൽ പലിശ കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമാകുമെന്നും ഐ എം എഫ് അസിസ്റ്റന്റ് ഡയറക്ടർ റാനിൽ സൽഗാഡൊ ചൂണ്ടിക്കാട്ടി.

വളർച്ച സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്നാണ് ഐ എം എഫിന്റെ മുന്നറിയിപ്പ് തെളിയിക്കുന്നത്. നേരത്തെ ഐ എം എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വാർഷിക വളർച്ചാ അനുമാനം 6.1 ൽ നിന്ന് 5 ശതമാനമായി ഐ എം എഫ് കുറച്ചിരുന്നു.