നിരക്കുകളിൽ മാറ്റമില്ലാതെ ആർബിഐയുടെ അഞ്ചാമത്തെ പണനയം

Posted on: December 5, 2019

മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം പ്രഖ്യാപിച്ചു. നിരക്കുകൾ കുറയ്ക്കുന്നതിനെ പണനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളും എതിർത്തു. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. 2019 ൽ അഞ്ച് തവണയായി റിപ്പോ നിരക്കിൽ 1.35 ശതമാനം കുറവ് വരുത്തിയിരുന്നു.

പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കുന്നതിൽ നിന്നും റിസർവ് ബാങ്കിനെ പിന്തിരിപ്പിച്ചത്. നാല് ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.