ഏറ്റവും കുറഞ്ഞ നിരക്കുമായി ഒല മൈക്രോ

Posted on: April 18, 2016

Ola-Micro-Big

കൊച്ചി : ഒല കാബ്‌സ് കൊച്ചിയിൽ ഒല മൈക്രോ സേവനം ലഭ്യമാക്കി. കിലോമീറ്ററിന് ആറു രൂപയ്ക്കാണ് എസി കാബ് യാത്ര. അടിസ്ഥാന ചാർജ് 35 രൂപയും റൈഡ് ടൈം ചാർജ് മിനിറ്റിന് ഒരു രൂപയുമായിരിക്കും. കൊച്ചിക്കു പുറമേ കേരളത്തിൽ തിരുവന്തപുരത്തും ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ 27 നഗരങ്ങളിൽ ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കി.

ഒരോ നഗരത്തിന്റെയും ആവശ്യമനുസരിച്ചു തങ്ങളുടെ സേവനം പ്രാദേശികവത്കരിക്കുകയാണെന്നു ഒലയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രണയ് ജിവാരാജ്ക പറയുന്നു. ഇത് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരേപോലെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

TAGS: Ola Cabs | OLA Micro |