റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു ; പലിശ കുറയും

Posted on: October 4, 2019

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 5.4 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായി. 2019 ൽ അഞ്ചാം തവണയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത്. നിരക്ക് ഇളവ് ഭവന-വാഹന വായ്പകളുടെ പലിശ കുറയാനിടയാക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനമായി തുടരും. ഡിസംബറിലും റിപ്പോ നിരക്കിൽ കുറവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

ജിഡിപി വളർച്ചാ ലക്ഷ്യം 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി പുനർ നിർണയിച്ചു. പണനയ അവലോകന സമിതിയിലെ എല്ലാ അംഗങ്ങളും നിരക്ക് കുറയ്ക്കലിന് അനൂകൂലമായി വോട്ട് ചെയ്തു. ഈ വർഷം 135 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയർന്ന തോതിലാണെങ്കിലും ആർബിഐയുടെ മധ്യകാല ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയാണ്.

റിസർവ് ബാങ്ക് പണനയ അവലോകന സമിതിയുടെ അടുത്ത യോഗം ഡിസംബർ 3-5 തീയതികളിലാണ്.