ആമസോണ്‍ 2019 ല്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത് 2,800 കോടി രൂപ

Posted on: October 3, 2019

ബംഗലുരു : ആമസോണ്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നടത്തിയത് 2,800 കോചി രൂപയുടെ നിക്ഷേപം. 2018 ല്‍ മൊത്തമായി നടത്തിയ നിക്ഷേപത്തിന്റെ മൂന്നിലൊന്ന് മാത്രമാണിത്. ആമസോണ്‍ സെല്ലര്‍ സര്‍വീസസില്‍ കഴിഞ്ഞ വര്‍ഷം നാല് ഘട്ടങ്ങളായി 9,450 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ നടത്തിയത്. 2012 ല്‍ ഇന്ത്യാവിപണിയില്‍ പ്രവേശിച്ചതിനുശേഷം ഇതാദ്യമായിട്ടായിരിക്കും കമ്പനി ഇന്ത്യയിലേക്കുള്ള വാര്‍ഷിക നിക്ഷേപത്തില്‍ കുറവു വരുത്തുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ 5.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തുന്നതിനും വില്‍പ്പനക്കാര്‍ക്കായുള്ള പദ്ധതികള്‍ക്കുമാണ് ഈ നിക്ഷേപത്തില്‍ ഏറെയും വിനിയോഗിക്കുന്നത്.

TAGS: Amazon |