ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ 5.65 കോടി

Posted on: September 2, 2019

ന്യൂഡൽഹി : ആദായനികുതി റിട്ടേണിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ന് അവസാനിച്ചപ്പോൾ റിട്ടേൺ സമർപ്പിച്ചവർ 5.65 കോടി. 2019-20 അസസ്‌മെന്റ് ഇയറിൽ റിട്ടേൺ സമർപ്പിച്ചവർ മുൻവർഷത്തേക്കാൾ 4 ശതമാനം വർധിച്ചു. 2018-19 അസസ്‌മെന്റ് ഇയറിൽ 5.42 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചത്.

ഈ വർഷം 50 ലക്ഷം പേർ ഓൺലൈനായി റിട്ടേൺ സമർപ്പിച്ചു. ഈ വർഷം സമർപ്പിക്കപ്പെട്ട 5.65 കോടി റിട്ടേണുകളിൽ 3.61 കോടിയിൽ പ്രാഥമിക പരിശോധന പൂർത്തിയായതായി ആദായനികുതി വകുപ്പ് അറിയിച്ചു.

TAGS: Income Tax |