എയർ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിർത്താൻ സർക്കാർ നിർദ്ദേശം

Posted on: July 21, 2019

ന്യൂഡൽഹി : കടക്കെണിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിർത്താൻ സർക്കാർ നിർദ്ദേശം. സ്വകാര്യവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക്ക് അസറ്റ് മാനേജ്‌മെന്റിന്റെ നടപടി. പുതിയ സർവീസുകൾക്കും വിലക്ക് ബാധകമാണ്. 58,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ ബാധ്യത.

എയർ ഇന്ത്യ ഓഹരികൾ വിറ്റഴിക്കാൻ ഒന്നാം മോദി ഗവൺമെന്റ് നടത്തിയ നീക്കങ്ങൾ ഫലമണിഞ്ഞില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ കേന്ദ്രമന്ത്രിമാരുടെ സമിതിയാണ് എയർ ഇന്ത്യ ഓഹരിവില്പന സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത്. ഈ വർഷം അവസാനത്തോടെ ഓഹരിവില്പന പൂർത്തിയാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.

TAGS: Air India |