ഓയോ ഹോട്ടൽസ് പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: July 10, 2019

ന്യൂഡൽഹി : റിതേഷ് അഗർവാൾ പ്രമോട്ട് ചെയ്യുന്ന ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. മൂന്ന് വർഷത്തിനുള്ളിൽ പബ്ലിക് ഇഷ്യു നടത്തി ഓഹരികൾ അമേരിക്കൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. ഇഷ്യുവിന് മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളിൽ നിന്നും 150 കോടി ഡോളറിന്റെ ഓഹരികൾ തിരികെ വാങ്ങാനും റിതേഷ് അഗർവാൾ ഒരുങ്ങുകയാണ്.

സെക്വയ കാപ്പിറ്റൽ, ലൈറ്റ് സ്പീഡ് വെഞ്ചർ പാർട്‌ണേഴ്‌സ് എന്നിവയാണ് ഓഹരികൾ വിൽക്കുന്നത്. ബൈ ബാക്ക് പൂർത്തിയാകുന്നതോടെ റിതേഷ് അഗർവാളിന്റെ ഓഹരി പങ്കാളിത്തം നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 30-33 ശതമാനമായി ഉയരും. ഏറ്റവും അവസാനത്തെ ഫണ്ടിംഗ് അനുസരിച്ച് ഓയോ ഹോട്ടൽസിന്റെ മൂല്യം 500 കോടി ഡോളർ വരും. അതായത് 35,000 കോടി രൂപ.