April 2024
ഒയോ ഇറ്റ്‌സ്‌കാഷുമായി പങ്കാളിത്തത്തിൽ
Posted on: June 10, 2016
കൊച്ചി : ബ്രാൻഡഡ് ഹോട്ടലുകളുടെ ഏറ്റവും വലിയ ശൃംഖലയായ ഒയൊ, ഹോട്ടൽ ബുക്കിംഗ് പേമെന്റ് സുഗമമാക്കുവാൻ രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേമെന്റ് കമ്പനി ഇറ്റ്‌സ്‌കാഷുമായി ധാരണയിൽ. ഇറ്റ്‌സ്‌കാഷിന്റെ മണി ട്രാൻസ്ഫർ സൊലൂഷൻ ഉപയോഗിച്ച് 170 നഗരങ്ങളിലെ 5500-ലധികം ഹോട്ടലുകളിൽ എളുപ്പത്തിൽ മുറികൾ ബുക്കു ചെയ്യാം. ഈ പങ്കാളിത്തം വഴിഇറ്റ്‌സ്‌കാഷ് 2018-ഓടെ 400 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാത്ത ഉപഭോക്താക്കളെ നേടുവാൻ ട്രാവൽ മേഖലയിൽ പ്രമുഖരായ ഒയൊ വഴിയുള്ള ഈ പങ്കാളിത്തം സഹായിക്കും. കോ- ബ്രാൻഡഡ് ഓൺലൈൻ പോർട്ടൽ, ഓഫ്‌ലൈൻ ഔട്ടലെറ്റ് എന്നിവ വഴി ഒയൊ സേവനങ്ങൾ ഉപഭോക്താക്കൾക്കു ഇറ്റ്‌സ്‌കാഷ് ലഭ്യമാക്കും. ഇറ്റ്‌സ്‌കാഷിന്റെ രാജ്യത്തെ 75,000-ലധികം റീട്ടെയിൽ ടച്ച് പോയിന്റുകൾ ഇതുവഴി ട്രാവൽ ബുക്കിംഗ് ലഭ്യമാക്കും.
ഓഫ്‌ലൈൻ ചാനലിലൂടെ ഇടപാടുകൾ നടത്തുന്ന വലിയൊരു വിഭാഗത്തിൽ എത്തിച്ചേരാൻ ഇറ്റ്‌സ്‌കാഷുമായുള്ള ബന്ധം സഹായിക്കുമെന്ന് ഒയൊ സിഇഒയും സ്ഥാപകനുമായ റിതേഷ് അഗർവാൾ പറഞ്ഞു.
TAGS: ItzCash | OYO Rooms | Ritesh Agarwal |
കഥകളി പ്രമേയത്തില്‍ ഉപഭോക്തൃ ഇടപെടലൊരുക്കി കണ്ണന് ദേവന്
ഹാഫെലെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന് ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു
പോപ്പുലര്‍ ഹ്യുണ്ടായില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ വിക്ക് ആരംഭിച്ചു
നിസാന്‍ മാഗ്നറ്റിന്റെ വാര്‍ഷിക വില്‍പ്പന 30000 കടന്നു
സ്വിസ്സ് മിലിട്ടറി ട്രാവല്‍ ബാഗുകളുടെ പുതിയ ശ്രേണി പുറത്തിറക്കി