ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 3 ശതമാനം വളർച്ച

Posted on: June 19, 2019

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ് മാസത്തിൽ 2.96 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 12.20 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. മുൻ വർഷം ഇതേകാലയളവിൽ 11.85 ദശലക്ഷം ആളുകളാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. അതേസമയം ഏപ്രിലിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.5 ശതമാനം കുറവുണ്ടായി.

ഇൻഡിഗോ 49 ശതമാനം വിപണിവിഹിതവുമായി ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്‌പൈസ്‌ജെറ്റിന് 14.8 ശതമാനം വിപണിവിഹിതമുണ്ട്.മൂന്നാം സ്ഥാനത്തുള്ള എയർ ഇന്ത്യയുടെ വിപണിവിഹതം 13.5 ശതമാനമാണ്. ഗോ എയർ (11.1 ശതമാനം), എയർ ഏഷ്യ ഇന്ത്യ (6.3 ശതമാനം), വിസ്താര (4.7 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.