ഷിർഡിയിൽ ലാൻഡിംഗിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം റൺവേയിൽ നിന്നും തെന്നി നീങ്ങി

Posted on: April 30, 2019

മുംബൈ : ഷിര്‍ഡി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് 50 മീറ്ററോളം തെന്നിനീങ്ങി. ഇന്നലെ വൈകിട്ട് 4.30 ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനമാണു തലനാരിഴയ്ക്കു വന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്നു സ്‌പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ രണ്ടു മണിക്കൂറിലേറെ വിമാനത്തില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

രണ്ടു പൈലറ്റുമാരെയും ജോലിയില്‍ നിന്നു താല്‍ക്കാലികമായി നീക്കി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.

മുംബൈയില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള ഷിര്‍ഡി വിമാനത്താവളം താര്‍ഥാടകരാണു കൂടുതലായി ഉപയോഗിക്കുന്നത്.