ഫ്‌ലിപ്കാർട്ടിനെതിരെ അന്വേഷണമില്ലെന്ന് നിർമല സീതാരാമൻ

Posted on: October 21, 2014

Flipkart-CS

ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്‌ലിപ്കാർട്ടിനെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. ഫ്‌ലിപ്കാർട്ട് വ്യാപാരമര്യാദകൾ ലംഘിക്കുകയോ ഇടപാടുകാരെ വഞ്ചിക്കുകയോ ചെയ്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 6 ന് വൻവിലക്കുറവിൽ ഫ്‌ലിപ്കാർട്ട് ഉത്പന്നങ്ങൾ വിറ്റഴിച്ചതിനെതിരെ രാജ്യമെമ്പാടുമുള്ള വ്യാപാരികൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഫ്‌ലിപ്കാർട്ടിനെതിരെ അന്വേഷണം നടത്തുമെന്ന് കേന്ദ്രവാണിജ്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.