റിലയൻസിന് 10,251 കോടി രൂപ അറ്റാദായം

Posted on: January 18, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഒരു ക്വാർട്ടറിൽ 10,000 കോടി രൂപയിലേറെ അറ്റാദായം നേടുന്ന ആദ്യ കമ്പനിയായി മാറി. നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ (ഒക്‌ടോബർ – ഡിസംബർ) റിലയൻസിന്റെ അറ്റാദായം 10,251 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിനേക്കാൾ 8.82 ശതമാനം വളർച്ച. കഴിഞ്ഞ വർഷം മൂന്നാം ക്വാർട്ടറിൽ 9,420 കോടിയായിരുന്നു അറ്റാദായം.

വരുമാനം 56 ശതമാനം വർധിച്ച് 1,71,336 കോടിയായി. പെട്രോകെമിക്കൽ, റീട്ടെയ്ൽ, ടെലികോം മേഖലകളിൽ നിന്നുള്ള വരുമാനമാണ് റിലയൻസിന്റെ മൂന്നാം ക്വാർട്ടറിലെ വൻ വളർച്ചയ്ക്ക് വഴിതെളിയിച്ചത്. റിലയൻസ് ജിയോയുടെ ലാഭം 65 ശതമാനം വർധിച്ച് 831 കോടി രൂപയായി. വരിക്കാരുടെ എണ്ണം 28 കോടി കവിഞ്ഞു. റീട്ടെയ്ൽ ബിസിനസിൽ നിന്നുള്ള വരുമാനം 18,798 കോടിയിൽ നിന്ന് 35,577 കോടിയായി. ലാഭം 1,512 കോടി.