ഇൻഡിഗോ 250 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: October 15, 2014

Indigo-Airlines-big

ഇൻഡിഗോ എയർലൈൻസ് 250 എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. എയർബസിനു ലഭിക്കുന്ന ഏറ്റവും വലിയ സിംഗിൾ ഓർഡറാണിത്. 102.80 മില്യൺ ഡോളറാണ് ഒരു വിമാനത്തിന്റെ വില. മൊത്തം 25.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വിമാനങ്ങൾ 2018 മുതൽ ഡെലിവറി ലഭിച്ചു തുടങ്ങും. ഇപ്പോൾ 83 എ 320 എയർക്രാഫ്റ്റുകളാണ് ഇൻഡിഗോയ്ക്കുള്ളത്.

എ 320 വിമാനങ്ങളെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളവയാണ് എ 320 നിയോ വിമാനങ്ങൾ. താരതമ്യേന കുറഞ്ഞ ശബ്ദവും പ്രവർത്തനച്ചെലവുകളും നിയോ വിമാനങ്ങളുടെ പ്രത്യേകതയാണ്. എ 320 ശ്രേണിയിൽ ഇതേവരെ 6,200 വിമാനങ്ങൾ ഡെലിവറി നടത്തിയിട്ടുണ്ട്. നിലവിൽ 11,000 വിമാനങ്ങൾക്കുള്ള ഓർഡർ എയർബസിന്റെ പക്കലുണ്ട്.