28
Sunday
April 2024
April 2024
ഒയോ ട്രീബോ ഹോട്ടൽസിനെ ഏറ്റെടുത്തേക്കും
Posted on: December 23, 2018
ബംഗലുരു : ഒയോ റൂംസ് ബംഗലുരു ആസ്ഥാനമായുള്ള ട്രീബോ ഹോട്ടൽസിനെ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ഇരു കമ്പനികളും പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് സൂചന. റിതേഷ് അഗർവാൾ സ്ഥാപിച്ച ഒയോ ശൃംഖലയിൽ 8700 ലേറെ ഹോട്ടലുകളുണ്ട്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഒയോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ട്രീബോ ശൃംഖലയിലെ 400 ഹോട്ടലുകളിലായി 10,000 മുറികളാണുള്ളത്. സായിഫ് പാർട്ണേഴ്സ്, മാട്രിക്സ് പാർട്ണേഴ്സ് എന്നിവ നിക്ഷേപം നടത്തിയിട്ടുണ്ട്.
TAGS: OYO Rooms | Treebo Hotels |
News in this Section
Trending News