ഫ്‌ലിപ്കാർട്ടിനെതിരെ അന്വേഷണം

Posted on: October 14, 2014

Flipcart-B

ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്‌ലിപ്കാർട്ട് ഡോട്ട്‌കോമിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പൊതുവിപണിയിലെ പകുതി വിലയ്ക്കാണ് പല ഉത്പന്നങ്ങളും ഒക്ടോബർ 6 ന് ഫ്‌ലിപ്കാർട്ട് വിറ്റഴിച്ചത്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഫ്‌ലിപ്കാർട്ട് അറിയിച്ചു.

വ്യാപാര മര്യാദകൾ ലംഘിച്ച് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വിറ്റഴിച്ചതിനെതിരെ രാജ്യമെമ്പാടുമുള്ള വ്യാപാരികൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ സമ്മതിച്ചു. ഇതേ തുടർന്ന് ഇ-കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.

അതേസമയം ഫില്പ്കാർട്ടിന്റെ ഓഫർ പ്രകാരം നൽകിയ ഓൺലൈൻ ഓർഡറുകൾ പലതും അസാധുവായതായി ഉപഭോക്താക്കളും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇടപാടുകാർ ആവശ്യപ്പെട്ട ഉത്പന്നങ്ങളിൽ മിക്കതും മണിക്കൂറുകൾക്കുള്ളിൽ സ്റ്റോക്ക് തീർന്നതായി ഫ്‌ലിപ് കാർട്ട് അറിയിച്ചതും പരക്കെ വിമർശനത്തിന് ഇടയാക്കി.