രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് തിരിച്ചുവരുന്നു

Posted on: December 11, 2018

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ഉണ്ടാക്കുമെന്ന് ഉറപ്പായി. ഈ മൂന്ന് സംസ്ഥാനങ്ങൡലും ബിജെപിക്ക് അധികാരം നഷ്ടമായി. പത്ത് വർഷത്തെ ഭരണത്തിനുശേഷം മിസോറാമിൽ നിന്നും കോൺഗ്രസും പുറത്തായി. ഇതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പതനം പൂർണമായി. തെലുങ്കാനയിൽ ടിആർഎസ് തരംഗത്തിൽ ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രിയാകും.

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റിൽ കോൺഗ്രസിന് 113 സീറ്റുകളിൽ ലീഡ് നേടി. ബിജെപി 109 ഉം ബിഎസ്പി 2 ഉം മറ്റുള്ളവർ 6 ഉം സീറ്റുകളിൽ ലീഡ് നേടി.

രാജസ്ഥാനിൽ കോൺഗ്രസിന് 97 ഉം ബിജെപി 74 ഉം ബിഎസ്പി 6 ഉം മറ്റുള്ളവർ 21 ഉം സീറ്റുകൡ ലീഡ് ചെയ്യുന്നു.

ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റിൽ 65 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായിരുന്ന ബിജെപി 16 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് ഉണ്ട്.

തെലുങ്കാനയിൽ 119 സീറ്റുകളിൽ 88 സീറ്റുകളിൽ ടിആർഎസ് ലീഡ് നേടി. കോൺഗ്രസിന് 19 ഉം ടിഡിപി 2 ഉം മറ്റുള്ളവർ 10 ഉം സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മിസോറാമിൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന്റെ ലീഡ് 5 സീറ്റുകളിൽ ഒതുങ്ങി. എംഎൻഎഫ് 26 സീറ്റുകളിൽ ലീഡ് നേടി. മറ്റുള്ളവർ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.