29
Monday
April 2024
April 2024
ഓഹരിവിപണിയിൽ തകർച്ച ; സെൻസെക്സിൽ 575 പോയിന്റ് നഷ്ടം
Posted on: December 10, 2018
മുംബൈ : അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായ എക്സിറ്റ് പോൾ ഫലങ്ങൾ ഉയർത്തിയ ആശങ്കയിൽ ഓഹരിവിപണിയിൽ കനത്ത നഷ്ടം.
ബിഎസ്ഇ സെൻസെക്സ് 575 പോയിന്റിലേറെയും നിഫ്റ്റി 175 പോയിന്റും നഷ്ടം നേരിട്ടു. രൂപയുടെ മൂല്യശോഷണവും ക്രൂഡോയിൽ വില വർധനയുമാണ് തകർച്ചയുടെ മറ്റ് ഘടകങ്ങൾ.
അദാനി പോർട്ട്സ്, പവർഗ്രിഡ്, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, വേദാന്ത, യെസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty | Sencex Crash |
News in this Section
Trending News