കണ്ണൂർ – അബുദാബി വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു

Posted on: December 9, 2018

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. കിയാൽ എംഡി വി. തുളസീദാസ് പതാക കൈമാറി.

ആദ്യ വിമാനത്തിൽ 186 യാത്രക്കാരാണ് പുറപ്പെട്ടത്. അബുദാബിയിൽ നിന്ന് ഇന്നു വൈകുന്നേരം തിരിച്ചെത്തുന്ന വിമാനം രാത്രി 9 ന് റിയാദിലേക്ക് പോകും.