ഇൻഫോസിസ് ഓസ്‌ട്രേലിയയിൽ മൂന്ന് ഇന്നവേഷൻ ഹബുകൾ സ്ഥാപിക്കുന്നു

Posted on: November 21, 2018

ബംഗലുരു : ഇൻഫോസിസ് 2020 ടെ ഓസ്‌ട്രേലിയയിൽ മൂന്ന് ഇന്നവേഷൻ ഹബുകൾ സ്ഥാപിക്കും. ഇതിലൂടെ 1200 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പുതിയ ജീവനക്കാരിൽ 40 ശതമാനം പേരും ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ബിരുദധാരികളായിരിക്കുമെന്ന് ഇൻഫോസിസ് അറിയിച്ചു.

അമേരിക്കയിലും ഇൻഫോസിസ് ഇന്നവേഷൻ ഹബുകൾ സ്ഥാപിച്ചുവരികയാണ്. 2019 ൽ 10,000 തൊഴിലവസരങ്ങളാണ് യുഎസിൽ ഇൻഫോസിസ് പ്രതീക്ഷിക്കുന്നത്. ഇൻഫോസിസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് അമേരിക്ക.

TAGS: Infosys |