ഇന്ത്യ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തേക്ക്

Posted on: October 26, 2018

 

ദുബായ് : ഇന്ത്യ 2024 ടെ യു കെ യെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാകുമെന്ന് (അയാട്ട) റിപ്പോർട്ട്. നിലവില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2037  ടെ ആഗോളതലത്തിലെ വിമാനയാത്രക്കാരുടെ എണ്ണം 820 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണിത്.

2020 മധ്യത്തോടെ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാകും.  20 വര്‍ഷത്തിനുള്ളില്‍ പുതുതായി ഉണ്ടാകുന്ന വിമാന യാത്രികരില്‍ പകുതിയും ഏഷ്യ- പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരാകും. നിയന്ത്രണങ്ങളിലും നയങ്ങളിലും മാറ്റങ്ങളുണ്ടായില്ലെങ്കില്‍ 2037  ടെ ചൈനയില്‍ നിന്ന് 100 കോടി പുതിയ യാത്രികര്‍ ഉണ്ടാകും. യു എസ് 48 കോടി, ഇന്ത്യ 41 കോടി, ഇന്തോനേഷ്യ 28 കോടി എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്.

TAGS: IATA | India |