വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒക്‌ടോബറിൽ 3.6 ശതമാനം വളർച്ച

Posted on: December 6, 2019

 

ന്യൂഡൽഹി : ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒക്‌ടോബറിൽ 3.6 ശതമാനം വളർച്ചയുണ്ടായതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ. സാമ്പത്തിക മേഖലയിലെ തളർച്ചയും ജെറ്റ് എയർവേസിന്റെ തകർച്ചയും വളർച്ചയുടെ വേഗം കുറച്ചതായി അയാട്ട വ്യക്തമാക്കി.

ഇന്ത്യൻ വിപണിയിലെ റവന്യു പാസഞ്ചർ കിലോമീറ്റർ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ ആർപികെ 1.9 ശതമാനമായിരുന്നു. ആഗോളതലത്തിൽ ആർപികെ ഒക്‌ടോബറിൽ 3.4 ശതമാനവും സെപ്റ്റംബറിൽ 3.9 ശതമാനമായിരുന്നു. അവയിലബിൾ സീറ്റ് കിലോമീറ്റേഴ്‌സ് 2.2 ശതമാനമായി വർധിച്ചു.പാസഞ്ചർ ലോഡ് ഫാക്ടർ 82 ശതമാനമായി വർധിച്ചു.