ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യ ഒമ്പതാമത്

Posted on: October 22, 2018

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയും. പട്ടികയില്‍ ഒമ്പതാമതാണ് ഇക്കുറി ഇന്ത്യയുടെ സ്ഥാനം. യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഇടം നേടിയത്.

ജി ഡി പി ഉപഭോക്തൃ വില്‍പ്പന തുടങ്ങിയ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളുടെ ബ്രാന്‍ഡ് മൂല്യം കമ്പനി നിശ്ചയിക്കുന്നത്. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം.

യു എസ് ആണ് പട്ടികയില്‍ മുന്നില്‍. 25,89,900 കോടി ഡോളറാണ് യു എസിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 23 ശതമാനമാണ് യു എസിന്റെ ബ്രാന്‍ഡ് മൂല്യം ഇക്കുറി ഉയര്‍ന്നത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 12,77,900 കോടി ഡോളറാണ് ചൈനയുടെ ബ്രാന്‍ഡ് മൂല്യത്തിലെ വര്‍ധന.

ബ്രാന്‍ഡ് മൂല്യത്തില്‍ ഏറ്റവും അധികം വളര്‍ച്ചയുണ്ടായ രാജ്യം ജര്‍മനിയാണ്. 28 ശതമാനമാണ് വര്‍ധന. മൂന്നാം സ്ഥാനത്താണ് പട്ടികയില്‍ ജര്‍മനി. യു എസ്, ചൈന, ജര്‍മനി, യു കെ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

TAGS: India |