കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട്

Posted on: August 17, 2018

തിരുവനന്തപുരം : കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. അച്ചൻകോവിലാർ കരകവിഞ്ഞ് പന്തളം ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. തിരുവനന്തപുരം-തമിഴ്‌നാട് അതിർത്തിയിലെ തൃപ്പരപ്പിൽ ജലനിരപ്പ് ഉയരുകയാണ്. തെൻമലഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിയും പത്തനംതിട്ടയും വെള്ളത്തിനടിയിലാണ്.

മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. ടെലിഫോൺ ബന്ധങ്ങൾ തകരാറിലാണ്. വാഹന ഗതാഗതവും നിലച്ചു. നിരവധി സഞ്ചാരികൾ മൂന്നാറിൽ കുടുങ്ങിക്കിടപ്പുണ്ട്. ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം 480 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

പെരിയാറിന്റെ കൈവഴികൾ നിറഞ്ഞ് ഒഴുകകയാണ്. മൂവാറ്റുപുഴ നഗരം വെള്ളത്തിനിടിയിലാണ്. എംസി റോഡ് വഴിയുള്ള ഗതാഗതവും സ്തംഭിച്ചു. പാലിയേക്കര ടോൾപ്ലാസയിൽ വെള്ളം കയറി. ആലുവയിലും പത്തനംതിട്ടയിലും ദുരന്തനിവാരണസേനയെത്തും.

TAGS: Kerala Floods |