പ്രളയ ദുരിതാശ്വാസം : അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും

Posted on: August 24, 2018

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട്‌സ് സിഇഒ രാജേഷ് ഝ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ബാക്കി തുക പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി നൽകും. അദാനി ഗ്രൂപ്പിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ദുരന്തമേഖലകളിൽ ആശ്വാസനടപടികൾക്കായും അദാനി ഗ്രൂപ്പ് രംഗത്തുണ്ട്. ഭക്ഷണം എത്തിക്കൽ, മൊബൈൽ ഹെൽത്ത്‌കെയർ വാൻ തുടങ്ങിയ സേവനങ്ങൾ ഗ്രൂപ്പ് നൽകിവരുന്നുണ്ട്.