മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 730 കോടി

Posted on: August 30, 2018

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ ലഭിച്ചത് 730 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെക്ക്, ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാതെയുള്ള കണക്കാണിത്. 14 ലക്ഷത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ എത്തി. ദുരന്തത്തിൽ 453 പേർ മരണമടഞ്ഞു. 14 പേരെ കാണാതായെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

ക്യാമ്പുകളിൽ ഇപ്പോൾ 59,296 പേർ കഴിയുന്നുണ്ട്. സംസ്ഥാനം കണക്കു കൂട്ടിയതിനേക്കാൾ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.