ഡിപി വേൾഡ് നിർമ്മിച്ച 50 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിച്ചു

Posted on: August 25, 2019

കൊച്ചി : ഡിപി വേൾഡ് 2018 ലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കൊച്ചിയിൽ നിർമിച്ച 50 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഡിപി വേൾഡ് കൊച്ചി സിഇഒ പ്രവീൺ തോമസ് ജോസഫ്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഹെബി ഈഡൻ എംപി, ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താക്കോൽദാനം.

എംഎൽഎ മാരായ എസ് ശർമ്മ, വി.ഡി സതീശൻ, കെ.ജെ മാക്സി, ജോ ഫെർണാണ്ടസ് ഇഎസ്എസ്എസ് രക്ഷാധികാരി ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, അസോസിയേറ്റ് ഡയറക്ടർ ഓഫ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി (എച്ച്എഫ്എച്ച്) പ്രവീൺ പോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സമ്പദ്ഘടനയും സാമൂഹികജീവിതവും പുനർനിർമിക്കുന്നതിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളായ ഡിപി വേൾഡ് പോലുള്ള കമ്പനികൾ അർത്ഥവത്തായ സംഭാവനകൾ നൽകുതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രളയം വീടുകൾ നഷ്ടപ്പെടുത്തിവരുടെ ജീവിതങ്ങൾ പുനർനിർമിക്കാനുള്ള ചുമതല തങ്ങളുടേതാണെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും ഗ്ലോബൽ സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലെയം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ തിരിച്ചുവരവിനും പ്രകൃതി ദുരന്തങ്ങളെ നേരിടാനും സർക്കാരിനൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണെും അദ്ദേഹം കൂട്ടിച്ചേർത്തു.