ആദായനികുതി വരുമാനം 9.95 ലക്ഷം കോടി രൂപ

Posted on: April 3, 2018

ന്യൂഡൽഹി : രാജ്യം കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 9.95 ലക്ഷം കോടി രൂപ ആദായനികുതി വരുമാനം നേടി. മുൻ വർഷം ( 2016-17) 9.80 ലക്ഷം കോടി രൂപയായിരുന്നു ആദായനികുതിയായി ലഭിച്ചത്. റിട്ടേൺ ഫയലിംഗിൽ 26 ശതമാനം വളർച്ചയുണ്ടായി. 6.84 കോടി റിട്ടേണുകളാണ് 2017-18 ൽ ഫയൽ ചെയ്യപ്പെട്ടത്.

നടപ്പ് സാമ്പത്തിക വർഷം (2018-19) 10.05 ലക്ഷം കോടി രൂപയുടെ നികുതി സമാഹരണമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

TAGS: Income Tax |