നോട്ട് നിരോധനം ഒരു വർഷം പിന്നിടുന്നു

Posted on: November 8, 2017

ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ആണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ബിജെപി ഇന്ന് കള്ളപ്പണ വിരുദ്ധദിനമായാണ് ആചരിക്കുന്നത്. കോൺഗ്രസ് കരിദിനമായാണ് ആചരിക്കുന്നത്.

കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും എതിരായ യുദ്ധമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കറൻസിപിൻവലിക്കലിനെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനവും തുടർന്നുള്ള നിയന്ത്രണങ്ങളും വൻതിരിച്ചടിയാണ് സാമ്പത്തിക-ബിസിനസ് മേഖലയിൽ ഉണ്ടാക്കിയത്.