ബംഗലൂരു മെട്രോ രണ്ടാം ഘട്ട പാത തുറന്നു

Posted on: March 27, 2023

ബംഗലൂരു : ബംഗളൂരുമെട്രൊറെയ്ല്‍ പദ്ധതിയുടെ വൈറ്റ്ഫീല്‍ഡ് മുതല്‍ കൃഷ്ണരാജപുര ലൈന്‍ വരെയുള്ള യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത മെട്രൊ ട്രെയ്‌നില്‍ അദ്ദേഹം യാത്ര ചെയ്തു.

വൈറ്റ്ഫീല്‍ഡ് (കടുഗോഡി)മെട്ര സ്റ്റേഷനില്‍ എത്തിയ പ്രധാനമന്ത്രി ആദ്യം ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങുകയും തുടര്‍ന്ന് ചടങ്ങില്‍ ഒരുക്കിയ എക്‌സിബിഷന്‍ കാണുകയും ചെയ്തു. തുടര്‍ന്ന് ഉദ്ഘാടന ശിലാഫലകം അനാശേഷം മെട്രൊച്ഛാദനം ചെയ്തയില്‍ കയറാന്‍ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി.

യാത്രയ്ക്കിടെ മെട്രൊ നിര്‍മാണ തൊഴിലാളികളുമായും ജീവനക്കാരുമായും യാത്രികരായ കുട്ടികളുമായും
അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിക്കൊപ്പം കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ഉണ്ടായിരുന്നു. ബംഗളൂരുമെട്രൊ രണ്ടാം ഘട്ടത്തില്‍ വൈറ്റ്ഫീല്‍ഡ് മുതല്‍ കൃഷ്ണരാജപുര വരെ മെട്രൊലൈന്‍ ഓഫ് റീച്ച്-1 എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ 13.71 കിലോ മീറ്റര്‍ ദൂരമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

ഏകദേശം 4,250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ മെട്രോ ലൈനിന്റെ ഉദ്ഘാടനം ബംഗളൂരുവിലെ യാത്രക്കാര്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവും വേഗമേറിയതും സുഖപ്രദവുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും. ഇത് ഗതാഗതം സുഗമമാക്കുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യും.