ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക്

Posted on: October 22, 2017

മുംബൈ : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾക്കുള്ള വിശദീകരണത്തിലാണ് പുതിയ അറിയിപ്പ്. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ആധാറും പാൻ നമ്പരും നിർബന്ധമാക്കിയിട്ടുണ്ട്.